രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരുടെ സേവനങ്ങള്‍ അമൂല്യമാണെന്ന് എ ഡി എം ഷൈജു പി ജേക്കബ് പറഞ്ഞു.സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സൈനികരെ സമൂഹം നന്ദിയോടെ സ്മരിക്കണം. അവരുടെ ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമാണ് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും.
മാതൃരാജ്യത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ കുടുംബങ്ങളേയും അംഗഭംഗം സംഭവിച്ചവരെയും പൂര്‍വ്വസൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ആവശ്യമാണ്.
വിമുക്തഭടന്മാര്‍ക്കും രാജ്യത്തിനായി ജീവന്‍ത്യജിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കും സമൂഹം അര്‍ഹമായ ആദരവ് നല്‍കണമെന്നും എ ഡി എം പറഞ്ഞു.
ജില്ലാ സൈനിക ക്ഷേമ ഓഫീസർ സി ഒ ബിജു, ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ ഉദ്യോഗസ്ഥർ, 33 കേരള ബറ്റാലിയനിൽ നിന്നുള്ള എൻസിസി കേഡറ്റുമാ൪ എന്നിവ൪ ചടങ്ങില്‍ പങ്കെടുത്തു.