Blog

കെമിസ്ട്രി അധ്യാപക ഒഴിവ്

മണിയാറൻകുടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നോൺ വൊക്കേഷണൽ കെമിസ്ട്രി ജൂനിയർ ടീച്ചറുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 18 രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862235650.

Blog

ജാഗ്രതൈ…കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് വരുന്നു

ക്രിസ്മസ് – പുതുവത്സരാഘോഷക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി എക്സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചതായി ഇടുക്കി Read More…

Blog

തൊഴിലന്വേഷകർക്ക് അസാപ്പിൽ സൗജന്യ വെബ്ബിനാർ

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരള, ഇലക്ട്രിക്ക് വാഹന രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ച് സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു.ഡിസംബർ 15 വൈകീട്ട് 5 മുതൽ 6 വരെയാണ് വെബ്ബിനാർ. കൂടുതൽ വിവരങ്ങൾക്ക് 9495999688, 9495999658.

Blog

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നാളെ (13.12.2024)

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടുക്കി ജില്ലാതല സിറ്റിംഗ് വെള്ളിയാഴ്ച രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിക്കും. നിലവിലുള്ള പരാതികൾക്കൊപ്പം പുതിയ പരാതികളും സ്വീകരിക്കും. 9746515133 ൽ വാട്ട്സ് ആപ്പ് വഴിയും പരാതികൾ അയക്കാവുന്നതാണ്.

Blog

ജില്ലാതല കേരളോത്സവം : ആലോചനയോഗം നാളെ

ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന 2024 ലെ ജില്ലാതല കേരളോത്സവം ഡിസംബർ അവസാനവാരം ജില്ലാ ആസ്ഥാനത്ത് നടക്കും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതിയോഗം നാളെ (13.12.2024) ഉച്ചയ്ക്ക് 2 ന് ചെറുതോണി ടൗൺഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.റ്റി. ബിനുവിൻറെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ, യുവജന രാഷ്ട്രീയ സംഘടനാ ഭാരവാഹികൾ. കലാ കായിക സ്ഥാപനങ്ങളുടെ തലവൻമാർ, Read More…

Blog

അങ്ങണവാടി നവീകരണം: റീ ടെൻഡർ ക്ഷണിച്ചു

തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലുള്ള മൂന്ന് അങ്കണവാടികളുടെ നവീകരണത്തിനായി റീ ടെൻഡർ ക്ഷണിച്ചു. സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനും, പ്രവൃത്തി നിർവഹിക്കുന്നതിനും താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷ നൽകാം. ടെൻഡറുകള്‍ ഡിസംബര്‍ 19 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 2.30 ന് തുറക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 04862 221860.