യുവജന കമ്മീഷന്‍ ഓഫീസില്‍ ഒഴിവുള്ള ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ്‌റ് തസ്തികകളിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബർ 21 ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് വച്ചാണ് ഇന്റര്‍വ്യൂ. കോണ്‍ട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി പരമാവധി ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നയാള്‍ക്ക് അനുവദനീയമായ വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ നല്‍കും. യോഗ്യത: ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് : പത്താം ക്ലാസ് / തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസന്‍സ് (LMV),ഡ്രൈവിംഗില്‍ മുന്‍പരിചയം അഭികാമ്യം. ഓഫീസ് അറ്റന്റന്റ് – പത്താം ക്ലാസ് .
ഡ്രൈവര്‍ കം ഒ എ തസ്തികയുടെ രജിസ്‌ട്രേഷന്‍ 21ന് രാവിലെ 8 മുതല്‍ 9 വരെയും ഒ എ തസ്തികയിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 01.30 വരെയും നടക്കും. അപേക്ഷകര്‍ക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള പരീക്ഷയും നടത്തും. ഫോൺ: 0471 2308630