മുൻഗണനേതര നീല, വെള്ള റേഷൻ കാർഡുകൾ മുൻഗണന ലഭിക്കുന്ന പിങ്ക് വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 25 വരെ ദീർഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഓൺലൈൻ അപേക്ഷകൾ അംഗീകൃത അക്ഷയകേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ഡിസംബർ 25 വൈകിട്ട് 5 മണി വരെ നൽകാം.
Related Articles
ജില്ലാതല കേരളോത്സവം : ആലോചനയോഗം നാളെ
Posted on Author CTV News Admin
ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന 2024 ലെ ജില്ലാതല കേരളോത്സവം ഡിസംബർ അവസാനവാരം ജില്ലാ ആസ്ഥാനത്ത് നടക്കും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതിയോഗം നാളെ (13.12.2024) ഉച്ചയ്ക്ക് 2 ന് ചെറുതോണി ടൗൺഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.റ്റി. ബിനുവിൻറെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ, യുവജന രാഷ്ട്രീയ സംഘടനാ ഭാരവാഹികൾ. കലാ കായിക സ്ഥാപനങ്ങളുടെ തലവൻമാർ, Read More…