ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന 2024 ലെ ജില്ലാതല കേരളോത്സവം ഡിസംബർ അവസാനവാരം ജില്ലാ ആസ്ഥാനത്ത് നടക്കും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതിയോഗം നാളെ (13.12.2024) ഉച്ചയ്ക്ക് 2 ന് ചെറുതോണി ടൗൺഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.റ്റി. ബിനുവിൻറെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ, യുവജന രാഷ്ട്രീയ സംഘടനാ ഭാരവാഹികൾ. കലാ കായിക സ്ഥാപനങ്ങളുടെ തലവൻമാർ, ക്ലബ്ബ് ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
Related Articles
വിജുവിനും കുടുംബത്തിനും ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനമൊരുക്കി ഡിഫറന്റ് ആര്‍ട് സെന്റര്താക്കോല്ദാനം 27ന് സന്തോഷ് ജോര്‍ജ് കുളങ്ങര നിര്‍വഹിക്കും
Posted on Author CTV News Admin
പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ തൊടുപുഴ വഴിത്തല സ്വദേശി വിജു പൗലോസിന് വീടൊരുക്കി പുതുജീവിതം സമ്മാനിക്കുകയാണ് തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്റര്‍. മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ വിജുവിന് വീടെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നത്തിലേയ്ക്കാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആര്‍ട് സെന്റര്‍ സുരക്ഷിത-ഭിന്നശേഷി മാതൃകാ ഭവനമൊരുക്കി കടന്നുചെല്ലുന്നത്. സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്കുന്ന Read More…