Year: 2024
കെമിസ്ട്രി അധ്യാപക ഒഴിവ്
മണിയാറൻകുടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നോൺ വൊക്കേഷണൽ കെമിസ്ട്രി ജൂനിയർ ടീച്ചറുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 18 രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862235650.
ജാഗ്രതൈ…കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് വരുന്നു
ക്രിസ്മസ് – പുതുവത്സരാഘോഷക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി എക്സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചതായി ഇടുക്കി Read More…
തൊഴിലന്വേഷകർക്ക് അസാപ്പിൽ സൗജന്യ വെബ്ബിനാർ
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരള, ഇലക്ട്രിക്ക് വാഹന രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ച് സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു.ഡിസംബർ 15 വൈകീട്ട് 5 മുതൽ 6 വരെയാണ് വെബ്ബിനാർ. കൂടുതൽ വിവരങ്ങൾക്ക് 9495999688, 9495999658.
ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നാളെ (13.12.2024)
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടുക്കി ജില്ലാതല സിറ്റിംഗ് വെള്ളിയാഴ്ച രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിക്കും. നിലവിലുള്ള പരാതികൾക്കൊപ്പം പുതിയ പരാതികളും സ്വീകരിക്കും. 9746515133 ൽ വാട്ട്സ് ആപ്പ് വഴിയും പരാതികൾ അയക്കാവുന്നതാണ്.