സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടുക്കി ജില്ലാതല സിറ്റിംഗ് വെള്ളിയാഴ്ച രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിക്കും. നിലവിലുള്ള പരാതികൾക്കൊപ്പം പുതിയ പരാതികളും സ്വീകരിക്കും. 9746515133 ൽ വാട്ട്സ് ആപ്പ് വഴിയും പരാതികൾ അയക്കാവുന്നതാണ്.