Blog

എസ് സി പ്രൊമോട്ടർ ഇന്റർവ്യൂ നാളെ (21)

അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിൽ എസ് സി പ്രൊമോട്ടർ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നാളെ (21) നടക്കും. താൽകാലികാടിസ്ഥാനത്തിലാകും നിയമനം. അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 40 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.വിദ്യാഭ്യാസയോഗ്യത പ്ലസ് ടു. വാക് ഇൻ ഇന്റർവ്യൂ രാവിലെ 11 ന് കുയിലിമല- സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസിലാകും നടക്കുക. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കേറ്റ്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് (എസ്എസ്എല്‍സി , ജനന സര്‍ട്ടിഫിക്കറ്റ്), അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297

Leave a Reply

Your email address will not be published. Required fields are marked *