Blog

അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു.

കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ ചക്കുപള്ളം പഞ്ചായത്തിലെ പളിയക്കുടി അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രീഡിഗ്രി/പ്ലസ് ടു പാസ്സായതും, 18-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരും,ചക്കുപള്ളം പഞ്ചായത്തിലെ 13-ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായ 18-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരും, ചക്കുപള്ളം പഞ്ചായത്തിലെ 13-ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം.
അപേക്ഷകള്‍ കട്ടപ്പന അഡീഷണല്‍ ശിശുവികസന പദ്ധതി ആഫീസില്‍ നിന്നും മാര്‍ച്ച് 10 വരെ ലഭിക്കും. ഫോൺ:: 04868-277189, 9496337561, 9497625573.

Leave a Reply

Your email address will not be published. Required fields are marked *