ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് പുല്ലുമേട്ടിലും പുല്ലുമേട്ടിലേക്കുള്ള കാനനപാതയിലും ആവശ്യമായ വെളിച്ച സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈല്‍ കവലയില്‍ (കോഴിക്കാനം )നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യുപോയിന്റ് വരെയുള്ള ഏകദേശം 11.1 കി.മീ (കാനനപാതയിലുള്പ്പെടെ) ദൂരത്തിലും കോഴിക്കാനത്ത് നിന്നും കെ.എസ്.ആര്.ടി.സി പാര്‍ക്ക് ചെയ്യുന്ന ഗവി റൂട്ടില്‍ ഉദ്ദേശം 1 കി.മീ ദൂരത്തിലും മകരജ്യോതി ദര്‍ശനദിനമായ 2025 ജനുവരി 14 ന് ജനറേറ്ററുകളും ട്യൂബുകളും ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ചം ഏര്‍പ്പെടുത്തുന്നതിനാണ് ക്വട്ടേഷന്‍. ഈ സാമഗ്രികളുടെ വാടക, ജോലിക്കായി ട്രാന്സ്പോര്ട്ടേഷന് കയറ്റിയിറക്ക്, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തി അടങ്കല്‍ തുകയ്ക്കുള്ള ക്വട്ടേഷനുകളാണ് സമര്‍പ്പിക്കേണ്ടത്. താല്‍ക്കാലികമായി സ്ഥാപിക്കുന്ന വൈദ്യുതോപകരണങ്ങള്‍ സുരക്ഷിതമായിരിക്കണം. കരാര്‍ ഏറ്റെടുക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കരാര്‍ ഏറ്റെടുക്കുന്നവര്‍ ജനുവരി 13 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി ജില്ലാകളക്ടര്‍ മുമ്പാകെയോ കളക്ടര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ മുമ്പാകെയോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കണം. താല്‍പ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും 2025 ജനുവരി 03 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പായി തഹസില്‍ദാര്‍, പീരുമേട് എന്ന വിലാസത്തില്‍ മുദ്ര വെച്ച കവറില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. ഫോണ്‍: 04869 232077.
Related Articles
വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ 23 വരെ
Posted on Author CTV News Admin
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വാഗമൺ ഇന്റർനാഷണൽ ടോപ്പ് ലാൻഡിംഗ് അക്യുറസി കപ്പ് എന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ 23 വരെ ഇടുക്കി വാഗമണ്ണിൽ നടക്കും. 75 മത്സരാർത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും. വാഗമണിലെ പാരാഗ്ലൈഡിംഗ് സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുക , സാഹസിക ടൂറിസത്തിൽ കേരളത്തെ ലോകത്തിന് മുന്നിൽ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഫെസ്റിവലിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് 22 ന് ഫെസ്റിവലിനോടനുബന്ധിച്ച് നടക്കുന്ന Read More…