Blog

ഇടുക്കി ജില്ലയിലെ വനമിത്ര അവാർഡ് പ്രഖ്യാപിച്ചു

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ്നൽകുന്ന 2024-25 വർഷത്തെ വനമിത്ര അവാർഡിന് ഇടുക്കി ജില്ലയിൽ നിന്നും പരിസ്ഥിതി പ്രവർത്തകനായ സുനിൽ സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ നിന്നും ലഭിച്ച ഒൻപത് അപേക്ഷകളിൽ സംസ്ഥാന കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നടത്തിയത് . മാർച്ച് 21 ന് വനദിനത്തിൽ അവാർഡ് വിതരണം ചെയ്യും. ജേതാവിന് 25000/- രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക.

Blog

ക്ഷീരകർഷകർക്ക് കേരളബാങ്കുമായി ചേർന്ന് വായ്‌പ ലഭ്യമാക്കും : ഫോക്കസ് ബ്ലോക്ക് പദ്ധതി ക്ഷീരഉല്പാദന രംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കും : മന്ത്രി ജെ. ചിഞ്ചുറാണി

*എല്ലാ ക്ഷീരകർഷകർക്കും സബ്‌സിഡി ആനുകൂല്യം ലഭിക്കാൻ വരുമാനപരിധി ഒഴിവാക്കുന്നത് പരിഗണിക്കും *ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകൾ , ജില്ലയിൽ നിന്ന് അഞ്ച് സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് സാമ്പത്തികപിന്തുണ ഉറപ്പാക്കാൻ കേരളബാങ്കുമായി ചേർന്ന് വായ്‌പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ഷീരകർഷക അവാർഡ് വിതരണവും തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ക്ഷീരകർഷകർക്കും സബ്‌സിഡി ആനുകൂല്യം ലഭിക്കാൻ വരുമാനപരിധി Read More…

Blog

വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ 23 വരെ

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വാഗമൺ ഇന്റർനാഷണൽ ടോപ്പ് ലാൻഡിംഗ് അക്യുറസി കപ്പ് എന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ 23 വരെ ഇടുക്കി വാഗമണ്ണിൽ നടക്കും. 75 മത്സരാർത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും. വാഗമണിലെ പാരാഗ്ലൈഡിംഗ് സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുക , സാഹസിക ടൂറിസത്തിൽ കേരളത്തെ ലോകത്തിന് മുന്നിൽ പ്രദര്ശിപ്പിക്കുക എന്നതാണ് ഫെസ്റിവലിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് 22 ന് ഫെസ്റിവലിനോടനുബന്ധിച്ച് നടക്കുന്ന Read More…

Blog

ജില്ലാതല ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനവും ഹരിത റസിഡന്‍സ് അസോസിയേഷന്‍ പ്രഖ്യാപനവും നടത്തി

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ 10,819 (97%) കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഹരിതമായി പ്രഖ്യാപിച്ചു.ജില്ലയിലാകെ 11,153 അയല്‍ക്കൂട്ടങ്ങളാണുള്ളത്.കുടയത്തൂര്‍ പഞ്ചായത്തിലെ ശരംകുത്തി റസിഡന്‍സ് അസോസിയേഷനെ ജില്ലയിലെ ആദ്യ ഹരിത റസി. അസോസിയേഷനായും പ്രഖ്യാപിച്ചു. ജില്ലയിലെ മാലിന്യ മുക്ത കാമ്പെയിനിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന നേട്ടങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചു. ജില്ലയിലെ 3196 സ്ഥാപനങ്ങള്‍(92.36%),531ഹരിത വിദ്യാലയങ്ങള്‍(95%),61 കലാലയങ്ങള്‍ (76%),ആറ് ടൂറിസം കേന്ദ്രങ്ങള്‍(10%)172 ടൗണുകള്‍,(76%)111 പൊതു സ്ഥലങ്ങള്‍(63%) എന്നിങ്ങനെയാണ് ജില്ലയുടെ മാലിന്യമുക്ത Read More…

Blog

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി.

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി.കടുവയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും നടക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. കൂട് സ്ഥാപിച്ചിടത്തു നിന്ന് 300 മീറ്റർ അകലെയാണ് കടുവയെ കണ്ടെത്തിയത്.കൂടിന് അടുത്തായതിനാൽ ഇര എടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. രാത്രിയിലും നിരീക്ഷണം തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.