
തൊടുപുഴ ഡീ പോൾ സ്‌കൂളിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഹോക്കിയുടെ ഇടുക്കിയുടെ നേതൃത്വത്തിൽ ഗോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഇടുക്കി ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു. ഇടുക്കി ഒളിമ്പിക് അസോസിയേഷൻ ജോയിൻ സെക്രട്ടറി മനോജ് കൊക്കാടൻ, ഹോക്കി ഇടുക്കി പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, സെക്രട്ടറി അഡ്വക്കേറ്റ്. റിജോ ഡോമി, കേരള ഹോക്കി വൈസ് പ്രസിഡൻറ് മിനി അഗസ്റ്റിൻ, ഡിമ്പിൾ വിനോദ്, ഡീപോൾ സ്കൂൾ കായിക അധ്യാപകരായ റോയ് തോമസ്, റോയ് ഐസക് തുടങ്ങിയവർ സംസാരിച്ചു. ഒളിമ്പിക് ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ട് നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.