ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി.കടുവയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും നടക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
കൂട് സ്ഥാപിച്ചിടത്തു നിന്ന് 300 മീറ്റർ അകലെയാണ് കടുവയെ കണ്ടെത്തിയത്.
കൂടിന് അടുത്തായതിനാൽ ഇര എടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. രാത്രിയിലും നിരീക്ഷണം തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.