Related Articles
അങ്ങണവാടി നവീകരണം: റീ ടെൻഡർ ക്ഷണിച്ചു
തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലുള്ള മൂന്ന് അങ്കണവാടികളുടെ നവീകരണത്തിനായി റീ ടെൻഡർ ക്ഷണിച്ചു. സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനും, പ്രവൃത്തി നിർവഹിക്കുന്നതിനും താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷ നൽകാം. ടെൻഡറുകള്‍ ഡിസംബര്‍ 19 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 2.30 ന് തുറക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 04862 221860.
പ്രവാസി വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ നോര്‍ക്കയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത (പേള്‍) പ്രവാസി വായ്പ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു.നിലവില്‍ കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാര്ക്ക് മാത്രമാണ് വായ്പ ലഭ്യമായിരുന്നത്. നോര്‍ക്കയുമായുള്ള പുതിയ കരാര്‍ പ്രകാരം വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാര്ക്കും സംരംഭം ആരംഭിക്കുന്നതിനായി പലിശ രഹിത വായ്പ രണ്ട് ലക്ഷം രൂപ വരെ ലഭ്യമാകും. കുറഞ്ഞത് 6 മാസമെങ്കിലും കുടുംബശ്രീ അംഗത്വം നേടിയ കുടുംബശ്രീ Read More…