
ഇടുക്കി ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഏറ്റുവാങ്ങി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി. തൃശ്ശൂരിൽ നടന്ന തദ്ദേശദിനാഘോഷത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വരാജ് ട്രോഫി ഏറ്റുവാങ്ങി.
20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മാലിന്യ സംസ്കരണത്തിൽ മികച്ച വിജയം കൈവരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരട്ടയാർ പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചത്. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം .
പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, മുൻ പ്രസിഡൻ്റുമാരായ ജിഷാ ഷാജി, ജിൻസൺ വർക്കി, പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ എന്നിവർ പുരസ്കാര ചടങ്ങിൽ പങ്കെടുത്തു.