Blog

അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ ആലുവ ട്രെയിനിംഗ് സെന്ററിൽ നീറ്റ് /കീം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി വിദഗ്ധരായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 2 വർഷമെങ്കിലും നീറ്റ് /കീം മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ അദ്ധ്യാപന പരിചയമുളളതും, 50 വയസ്സിൽ താഴെ പ്രായമുള്ള , ബന്ധപ്പെട്ട വിഷയങ്ങ ളിൽ ബിരുദാനന്തര ബിരുദമുളളതുമായ അദ്ധ്യാപകർക്ക് അപേക്ഷിക്കാം. ക്ലാസ്സുകൾ സർക്കാർ അവധി ദിനങ്ങൾ ഉൾപ്പെടെ രാവിലെ 10 മുതൽ 4 വരെയായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂറിൽ 500/- രൂപ നിരക്കിൽ വേതനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *