പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈനായാണ് രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ള രക്ഷിതാക്കള്‍ ബന്ധപ്പെട്ട രേഖകളുമായി എപ്രില്‍ 11 നകം സ്‌കൂളില്‍ വന്ന് രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കണം. ബാലവാടികയിലേക്ക് എസ്.സി, എസ്.ടി, ഒബിസി, എന്‍സിഎല്‍ വിഭാഗത്തില്‍ ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9961601922,9740451953, 04862 232205.
