
രാജീവ് ഫൗണ്ടേഷൻ ദ്വിദിന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ‘ദിശ-2025’ വാഗമണ്ണിലെ പുള്ളിക്കാനം ലെക്ക് വ്യൂ പാലസ് റിസോർട്ടിൽവെച്ച് ബഹു. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ശ്രീ റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സിബി ജോസഫ് സ്വാഗതം ആശംസിച്ചു. ബ്ലീഡ് ഫോർ ദ നേഷൻ, ജീവാമൃതം, ഭരണഘടന സംരക്ഷണം, ഗാന്ധിസ്മൃതി, ശുഭയാത്ര എന്നീ അശയങ്ങളിലൂന്നിയ ‘ദിശ -2025’ ക്യാമ്പിൽ രാജിവ് ഫൗണ്ടേഷൻ്റെ വിവിധ സംസ്ഥന-ജില്ലാ ഭാരവാഹികൾ പങ്കെടുത്തു. ഭാവി കേരളത്തിൻറെ സാമൂഹിക സാംസ്കാരിക മാറ്റങ്ങൾക്ക് വഴിവയ്ക്കുന്നതാണ് രാജീവ് ഫൗണ്ടേഷൻ ദിശ ക്യാമ്പിലൂടെ മുന്നോട്ടുവയ്ക്കുന്ന 5 ആശയങ്ങളെന്ന് എംപി പറഞ്ഞു.
യോഗത്തിൽ അഡ്വക്കറ്റ് വിപിൻനാഥ്, അഡ്വക്കേറ്റ് ഹസീന മുനീർ, ജോർജ് ജോസഫ്, പ്രശാന്ത് രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് എപിജെ അബ്ദുൽ കലാം ജനമിത്ര അവാർഡ് നേടിയ ഡീൻ കുര്യാക്കോസ് എംപിയെ രാജു ഫൗണ്ടേഷൻ അംഗങ്ങൾ ആദരിച്ചു.
വിവിധ സെഷനുകളിലായി പ്രിൻസ് എം ജോർജ്, അരുൺ കൃഷ്ണൻ, എം എ ജോസഫ്, ബൈജു വർഗീസ്, ടി സദക്ക, എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
