Blog

പാതിവില തട്ടിപ്പ് – പ്രതിഷേധ സംഗമംതൊടുപുഴ

പാതിവില തട്ടിപ്പിനിരയായിപണം നഷ്ടപ്പെട്ടവരുടെ ഒരു പ്രതിഷേധ സംഗമം നാളെ (25/2/2025) വൈകിട്ട് 4 മണിക്ക് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടക്കുന്നു. തൊടുപുഴ, ഇളം ദേശം ബ്ളോക്കുകളിലുള്ളവരുടെ സംഗമമാണ് നടക്കുന്നത്. പാതി വില തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇരകൾക്ക് നീതിലഭ്യമാക്കുക, തട്ടിപ്പുപണം കണ്ടെത്തി അതു നഷ്ടപ്പെട്ടവർക്കു തിരിച്ചു നൽകുക, രാഷ്ട്രീയപാർട്ടികൾക്കും വ്യക്തികൾക്കും നൽകിയിട്ടുള്ളതുകകൾ പ്രസിദ്ധപ്പെടുത്തുക, സർക്കാർ മൗനം വെടിയുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.
പ്രതി തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെൻ്റ്, പാൻകാർഡ് ഉപയോഗിച്ചു നടത്തിയ പണമിടപാടുക്കൾ ഇവ പരിശോധിച്ചാൽ പ്രതി ആർക്കൊക്കെ പണം നൽകി എന്നു കണ്ടെത്താനും പണംസ്വീകരിച്ചവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും സാധിക്കും എന്നിരിക്കെ ഇതൊന്നും ചെയ്യാതെ അന്വേഷണം ഇഴയുന്നത് കേസിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നതരെ രക്ഷിക്കുന്നതിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പാതി വിലതട്ടിപ്പിൽ ഇരകളായിട്ടുള്ള മുഴുവൻ പേരും ഈ പ്രതിഷേധസംഗമത്തിൽ പങ്കാളികളാകണമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *