പട്ടികജാതി വികസന വകുപ്പിന്റെ 2024-2025 അധ്യയന വര്‍ഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള കാലാവധി നീട്ടി. മെയ് 20 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചത്. 2024-25 അധ്യയന വര്‍ഷത്തെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന അവസരമാണിത്.അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. ഫ്രഷ് / റിന്യൂവല്‍ അപേക്ഷകള്‍ മെയ് 20 നകം സ്ഥാപനങ്ങളില്‍ നിന്ന് പരിശോധിച്ച് ജില്ലാ പട്ടിക ജാതി വികസന ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യണം. നിശ്ചയിക്കപ്പെട്ട സമയത്തിന് ശേഷം പോര്‍ട്ടല്‍ ക്ലോസ് ചെയ്യുമെന്നും അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
Related Articles
തൊഴിലന്വേഷകർക്ക് അസാപ്പിൽ സൗജന്യ വെബ്ബിനാർ
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരള, ഇലക്ട്രിക്ക് വാഹന രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ച് സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു.ഡിസംബർ 15 വൈകീട്ട് 5 മുതൽ 6 വരെയാണ് വെബ്ബിനാർ. കൂടുതൽ വിവരങ്ങൾക്ക് 9495999688, 9495999658.
ജില്ലാതല സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷൻ
കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളി ലേക്ക് 2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള കായിക താരങ്ങളുടെ ഇടുക്കി ജില്ലാ സെലക്ഷന് ട്രയല്‍സ് (അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ മാത്രം) ഏപ്രില്‍ 2 ന് അറക്കുളം സെന്റ് ജോസഫ് കോളേജില്‍ ഗ്രൗണ്ടില്‍ നടക്കും. സ്കൂള്‍ അക്കാദമികളിലെ 7, 8, പ്ലസ് വണ്‍, കോളേജ് (ഒന്നാം വര്‍ഷം) ക്ലാസുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്.സെലക്ഷനില്‍ ദേശീയ മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം Read More…