Blog

ജില്ലാതല സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷൻ

കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളി ലേക്ക് 2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള കായിക താരങ്ങളുടെ ഇടുക്കി ജില്ലാ സെലക്ഷന്‍ ട്രയല്‍സ് (അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍ മാത്രം) ഏപ്രില്‍ 2 ന് അറക്കുളം സെന്റ് ജോസഫ് കോളേജില്‍ ഗ്രൗണ്ടില്‍ നടക്കും. സ്‌കൂള്‍ അക്കാദമികളിലെ 7, 8, പ്ലസ് വണ്‍, കോളേജ് (ഒന്നാം വര്‍ഷം) ക്ലാസുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്.സെലക്ഷനില്‍ ദേശീയ മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. വോളിബോള്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌കൂള്‍ തലത്തില്‍ ആണ്‍കുട്ടികള്‍ക്ക് 170 സെന്റീമീറ്ററും, പെണ്‍കുട്ടികള്‍ക്ക് 163 സെന്റീമീറ്ററും, പ്ലസ് വണ്‍/കോളേജ് സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ആണ്‍കുട്ടികള്‍ക്ക് 185 സെന്റിമീറ്ററും, പെണ്‍കുട്ടികള്‍ക്ക് 170 സെന്റീമീറ്ററും ഉയരം ഉണ്‍ണ്ടായിരിക്കണം.സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനന സര്‍ട്ടിഫിക്കറ്റ്/ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 8.30 ന് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9895112027, 8281797370, 04862-232499.

Leave a Reply

Your email address will not be published. Required fields are marked *