കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2018 മാര്‍ച്ച് 31 വരെ അതിവര്‍ഷാനുകൂല്യം ഇനത്തില്‍ ആദ്യ ഗഡു കൈപ്പറ്റിയ കര്‍ഷക തൊഴിലാളികള്‍ക്ക് 2025 ഏപ്രില്‍, മെയ് മാസങ്ങളിലായി ബോര്‍ഡില്‍ നിന്നും രണ്ടാം ഗഡു ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതാണ്. അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാണോ എന്ന് ബാങ്കുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ഉറപ്പുവരുത്തണം.
അതിവര്‍ഷാനുകൂല്യം ഇനത്തിന്റെ ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ തൊഴിലാളികളുടെ നോമിനി മരണ സര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ ഇടുക്കി തടിയമ്പാട് പ്രവര്‍ത്തിക്കുന്ന കര്‍ഷക തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ എത്രയും വേഗം ഹാജരാകണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 235732.