
മുട്ടം ടൗണിലെ വ്യാപാര സമുച്ചയത്തിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. എസ്എൻഡിപി ബിൽഡിങ്ങിന്റെ താഴെ നിലയിൽ നിന്നാണ് തീയും പുകയും ഉയർന്നത്.അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു.സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ,അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർഖാൻ എന്നിവരുടെ നേതൃത്വത്തിൽ 2 യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു