അധ്യാപകർ ക്ക് അംഗീകാരം നൽകാത്തതിനെതിരെ കെ പി എസ് ടി എ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം.ഇടുക്കി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ തൊടുപുഴയിലാണ് സമരം സംഘടിപ്പിച്ചത്. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ സമരം ഉദ്ഘാടനം ചെയ്തു
യുവജന കമ്മീഷന് ഓഫീസില്‍ ഒഴിവുള്ള ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ്റ് തസ്തികകളിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബർ 21 ന് തിരുവനന്തപുരത്തെ കമ്മീഷന് ആസ്ഥാനത്ത് വച്ചാണ് ഇന്റര്‍വ്യൂ. കോണ്‍ട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി പരമാവധി ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നയാള്‍ക്ക് അനുവദനീയമായ വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ നല്‍കും. യോഗ്യത: ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് : പത്താം ക്ലാസ് / തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് Read More…
വഖഫ് നിയമഭേദഗതിയെ എതിർക്കുന്ന ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ബിജെപി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രകടനം.പ്രകടനം എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻറ് പി പി സജീവ് ഉദ്ഘാടനം ചെയ്തു.ഇടുക്കി നോർത്ത് ജില്ലാ പ്രസിഡൻറ് സാനു അധ്യക്ഷനായി.തൊടുപുഴ മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് സ്വാഗതം ആശംസിച്ചു.തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. പി.എ വേലക്കുട്ടൻ,കെ എൻ ഗീതാകുമാരി,മനോജ്,എം എൻ മധു,ഇ ടി നടരാജൻ,ശശി പാലക്കൽ എന്നിവർ നേതൃത്വം നൽകി.
കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് സംബന്ധിച്ച സമിതി ഡിസംബർ 19 വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് വട്ടവട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും. വട്ടവട മാതൃക ഗ്രാമം പദ്ധതി യുടെ പ്രവർത്തനം സംബന്ധിച്ച ഓഡിറ്റ് പരാമർശങ്ങൾ പരിശോധിക്കും. പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തും . യോഗ ശേഷം സമിതി അംഗങ്ങൾ പദ്ധതി പ്രദേശം സന്ദർശിക്കും..