ചിന്നക്കനാൽ പഞ്ചായത്തിലെ അഴിമതിക്കും ജനവിരുദ്ധ ഭരണത്തിനും എതിരെ ബിജെപി ചിന്നക്കനാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പഞ്ചായത്ത് ഉപരോധവും നടത്തി.

ചിന്നക്കനാൽ പഞ്ചായത്തിലെ അഴിമതിക്കും ജനവിരുദ്ധ ഭരണത്തിനും എതിരെ ബിജെപി ചിന്നക്കനാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പഞ്ചായത്ത് ഉപരോധവും നടത്തി.
തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പും, പണി പൂർത്തീകരിക്കാതെ ജനങ്ങളെ വലയ്ക്കുന്ന കുടിവെള്ള പദ്ധതിയും, നിർമ്മാണ നിരോധനം പ്രാബല്യത്തിലുള്ള പഞ്ചായത്തിൽ പാവങ്ങൾക്ക് വീട് നിർമ്മിക്കുവാൻ വിലക്കും മാഫിയകൾക്ക് റിസോർട്ട് നിർമ്മിക്കുവാൻ സഹായവും ചെയ്തു കൊടുക്കുന്ന പഞ്ചായത്ത്, വില്ലേജ് അധികൃതരുടെ ഇരട്ടത്താപ്പും, വർഷങ്ങളായി തകർന്നു കിടക്കുന്ന PWD റോഡിന്റെ ദുരവസ്ഥയും മറ്റും ചൂണ്ടിക്കട്ടിയാണ് ബിജെപി സമരം.
ഇടതും വലതും ഒത്തുതീർപ്പിലൂടെ നടത്തുന്ന ഭരണാഭാസവും വികസന മുരടിപ്പും ചോദ്യം ചെയ്യുവാനും കേന്ദ്ര പദ്ധതികൾ ആട്ടിമറിക്കുന്നതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടും നടത്തിയ സമരം ബിജെപി ജില്ലാ പ്രസിഡന്റ് പി സാനു ഉദ്ഘാടനം ചെയ്തു, ജനറൽ സെക്രട്ടറി വി ആർ അളഗരാജ്, വൈസ് പ്രസിഡണന്റ് ഈ കെ മോഹനൻ, സെക്രട്ടറി ബി മനോജ് കുമാർ, മണ്ഡലം പ്രസിഡന്റ് പി പി മുരുകൻ, ജനറൽ സെക്രട്ടറി കന്തകുമാർ ബിജെപി നേതാക്കളായ പി എ ജോഷി, കനകരാജ്, പൊട്ടരാജ് എന്നീ നേതാക്കൾ പ്രസംഗിച്ചു.