Blog

ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദ പ്രവേശനം.

ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദ പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള തൊടുപുഴ (04862257447, 257811, 8547005047), കടുത്തുരുത്തി (04829264177, 8547005049), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, ഈ അദ്ധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ബിഎസ്‌സി സൈക്കോളജി, ബിസിഎ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളില്‍, കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കു രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്ക്കണം. (എസ്. സി എസ്.ടി വിഭാഗത്തിന് രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും). അപേക്ഷ ഓണ്‍ലൈനായി എസ് ബി ഐ കളക്ട് മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്തു എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ihrd.ac.in

Leave a Reply

Your email address will not be published. Required fields are marked *