
തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്കൂൾ ഈ വർഷത്തെ ഇൻവെസ്റ്റിച്ചേഴ്സ് സെറിമണി നടത്തി.
റിട്ട. കമാൻഡർ ആർ. മധുസൂദനൻ നേതൃത്വം വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ശ്രീ ആർ കെ ദാസ് ,
ഡയറക്ടർ സുധാ ദാസ് ,
സി ഒ ഒ അരവിന്ദ് മലയാറ്റിൽ ,
പ്രിൻസിപ്പൽ ശ്രീമതി സജി വർഗീസ് ,
വൈസ് പ്രിൻസിപ്പൽ ശ്രീമതി രശ്മി വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ സെനറ്റ് മെമ്പേഴ്സ് ഔദ്യോഗികമായി ചടങ്ങിൽ ചുമതലകൾ ഏറ്റെടുത്തു. സ്കൂൾ ലീഡർമാരായ ഹാർവി ഹെൽജോയ്ക്കും അഫ്രിൻ അബ്ദുൽ റഹ്മാനും പ്രിൻസിപ്പൽ ശ്രീമതി സജീവർഗീസ് ചുമതലകൾ ഔദ്യോഗികമായി കൈമാറി. വളർന്നുവരുന്ന തലമുറ ചുറ്റുപാടുകളിൽ നിന്ന് എപ്രകാരമാണ് നേതൃത്വ മാതൃകകൾ സ്വീകരിക്കേണ്ടത് എന്നും കാലാകാലങ്ങളായി നേതൃത്വം എപ്രകാരമാണ് സമൂഹത്തെ സ്വാധീനിച്ചതെന്നും അത് വിദ്യാർഥികൾ എപ്രകാരം മാതൃകയാക്കണമെന്നും റിട്ട. കമാൻഡർ ആർ. മധുസൂദനൻ ചടങ്ങിൽ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു.