
രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുവിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയിലെ പിന്നോക്കം നിൽക്കുന്ന അട്ടപ്പാടി മേഖലയിൽ ട്രൈബൽ സപ്ലൈ ഓഫീസും, പുതിയ തസ്തികളും അനുവദിച്ച സർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് ജോയിൻ്റ് കൗൺസിൽ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ – മേഖല കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. ജോയിൻ്റ് കൗൺസിലും, കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷനും നിരന്തരമായി ഉന്നയിച്ചു കൊണ്ടിരുന്ന ജനകീയ പ്രശ്നത്തിനാണ് പരിഹാരമായതെന്ന് തൊടുപുഴ സിവിൽ സ്റ്റേഷനിൽ ജില്ലാ തല യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ.ബിജു മോൻ അഭിപ്രായപ്പെട്ടു. ജില്ലാ വൈസ് പ്രസിഡൻ്റ് വി.എം ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.കെ.ജിൻസ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.കെ സുഭാഷ്, സുധർമ്മ കുമാരി, ബിനു.വിജോസ്,കെ.ആർ ലോമിമോൾ,സി.എ.ശിവൻ. സി.ജി ആശ,എൻ.എസ് ഇബ്രാഹിം, മുഹമ്മദ് നിസാർ, റ്റി.എസ് അനൂപ്,സുനീഷ് ജി അജേഷ് .വി.എസ്, സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ നേതാക്കളായ പി.ജി ശാരദ, ഷാഹിന .പി.എച്ച്, ജോസ്. പി ജേക്കബ് എന്നിവർ പങ്കെടുത്തു. ഉടുമ്പൻച്ചോല സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ നടന്ന ആഹ്ളാദ പ്രകടനം ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം ചിന്താമോൾ പി.എസ് ഉത്ഘാടനം ചെയ്തു. മേഖല ഭാരവാഹികളായ പി.പി അനീഷ , പ്രസാദ് പി.കെ എന്നിവർ സംസാരിച്ചു.